Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vladimir Putin

ഇ​റാ​നെ​തി​രെ സൈ​നി​ക നീ​ക്ക​മു​ണ്ടാ​യാ​ൽ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രും; ട്രം​പി​ന് മു​ന്ന​റി​യി​പ്പു​മാ​യി പു​ടി​ന്‍

മോ​സ്കോ: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ർ പു​ടി​നും ഫോ​ണി​ൽ ച​ർ​ച്ച ന​ട​ത്തി. ഇ​റാ​നു​മാ​യു​ള്ള വെ​ടി​നി​ർ​ത്ത​ൽ നീ​ട്ടാ​നു​ള്ള ട്രം​പി​ന്‍റെ തീ​രു​മാ​ന​ത്തെ പു​ടി​ൻ സ്വാ​ഗ​തം ചെ​യ്തു.

ഇ​റാ​നെ​തി​രെ​യോ അ​യ​ൽ​രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ​യോ സൈ​നി​ക ന​ട​പ​ടി ഉ​ണ്ടാ​യാ​ൽ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രും. ഇ​ത് അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്നും പു​ടി​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും പു​ടി​ൻ ട്രം​പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

മി​ഡി​ൽ ഈ​സ്റ്റി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ൾ​ക്ക് റ​ഷ്യ​യു​ടെ പൂ​ർ​ണ പി​ന്തു​ണ അ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ്തു. അ​ഞ്ചാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ന്ന യു​ക്രെ​യ്ൻ യു​ദ്ധ​ത്തെ​ക്കു​റി​ച്ചും ഇ​രു നേ​താ​ക്ക​ളും ച​ർ​ച്ച ന​ട​ത്തി. മേ​യ് ഒ​മ്പ​തി​ന് ന​ട​ക്കു​ന്ന റ​ഷ്യ​യു​ടെ വി​ജ​യ​ദി​ന ആ​ഘോ​ഷ​ങ്ങ​ളോ​ട് അ​നു​ബ​ന്ധി​ച്ച് താ​ൽ​ക്കാ​ലി​ക വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് പു​ടി​ൻ അ​റി​യി​ച്ചു.

International

കാ​ത്തി​രു​ന്നു​മ​ടു​ത്തു; പു​ടി​ന്‍റെ ച​ർ​ച്ച​യ്ക്കി​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി പാ​ക് പ്ര​ധാ​ന​മ​ന്ത്രി

മോ​സ്കോ: പു​ടി​നു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി കൂ​ടി​ക്കാ​ഴ്ച വൈ​കി​യ​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫ്. തു​ർ​ക്ക്‌​മെ​നി​സ്ഥാ​ന്‍റെ സ്ഥി​രം നി​ഷ്പ​ക്ഷ​ത​യു​ടെ 30-ാം വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച് വെ​ള്ളി​യാ​ഴ്ച ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര ഫോ​റ​ത്തി​ലാ​ണ് പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​ചി​ത്ര പെ​രു​മാ​റ്റം.

പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫ് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ർ പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ ഷെ​ഡ്യൂ​ൾ ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഈ ​കൂ​ടി​ക്കാ​ഴ്ച 40 മി​നി​റ്റ് വൈ​കി​യി​രു​ന്നു. ഇ​താ​ണ് പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണം.

പു​ടി​നും തു​ർ​ക്കി പ്ര​സി​ഡ​ന്‍റ് റെ​സെ​പ് ത​യ്യി​പ് എ​ർ​ദോ​ഗ​നും ത​മ്മി​ൽ ന​ട​ന്നു​കൊ​ണ്ടി​രു​ന്ന കൂ​ടി​ക്കാ​ഴ്ച​യ്ക്കി​ട​യി​ലേ​യ്ക്ക് ഷെ​ഹ്ബാ​സ് ഷെ​രീ​ഫ് ത​ള്ളി​ക്ക​യ​റു​ക​യാ​യി​രു​ന്നു. അ​ക​ത്തു​ക​യ​റി​യ പാ​ക് പ്ര​ധാ​ന​മ​ന്ത്രി പ​ത്ത് മി​നി​റ്റി​നു​ള്ളി​ൽ കൂ​ടി​ക്കാ​ഴ്ച അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​തി​നെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​ൻ നേ​താ​ക്ക​ൾ ത​യാ​റാ​യി​ല്ല.

 

 

 

National

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: അതൃപ്തിയുമായി ഹൈക്കമാൻഡ്

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴവിരുന്നിൽ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്രപതി ഭവനിൽ ശനിയാഴ്ച രാത്രി ഒരുക്കിയ ചടങ്ങിലാണ് ശശി തരൂർ പങ്കെടുത്തത്.

വിരുന്നിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ചിരുന്നില്ല. ഇത് പ്രോട്ടോകോൾ ലംഘനമാണെന്ന് കോൺഗ്രസ് വിമർശിച്ചു.

പ്രതിപക്ഷത്തെ നേതാക്കളെ എന്തുകൊണ്ടാണ് വിളിക്കാതിരുന്നത് എന്ന് അറിയില്ലെന്നും പരിപാടിയിൽ പങ്കെടുത്തവർ ഇതിന് മറുപടി പറയണമെന്നും കോൺഗ്രസ് വാക്താവ് പവൻ ഖേര പറഞ്ഞു.

International

ഇന്ത്യ-റഷ്യ സൗഹൃദം ഇരട്ടതാരകം പോലെയെന്ന് പ്രധാനമന്ത്രി; മോദി അടുത്ത സുഹൃത്തെന്ന് പുടിൻ

ന്യൂഡൽഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ആഴത്തിലുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിൽ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിന്‍റെ പങ്കിനെ പ്രശംസിച്ച മോദി ഇരട്ട താരകം പോലെ നിലനിൽക്കുന്ന ഈ സൗഹൃദത്തിന് പുടിൻ നൽകിയ സംഭാവന വളരെ വലുതാണെന്നും കൂട്ടിച്ചേർത്തു.

ഹൈദരാബാദ് ഹൗസിൽ വാർഷിക ഉച്ചകോടിക്കും ഉഭയകക്ഷി ചർച്ചയ്ക്കും ശേഷം ഇരുനേതാക്കളും നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോദി. ആകെ എട്ട് കരാറുകളിൽ ഇന്ത്യയും റഷ്യയും ഒപ്പുവച്ചതായി പ്രധാനമന്ത്രി അറിയിച്ചു.

തൊഴിൽ, കുടിയേറ്റം, ആരോഗ്യം, ഷിപ്പിംഗ് തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് കരാറുകൾ. കൂടാതെ, 2030 വരെയുള്ള സമഗ്ര സാമ്പത്തിക സഹകരണ പദ്ധതിക്കും ധാരണയായിട്ടുണ്ട്. സൈനിക സഹകരണം കൂട്ടാനും ധാരണയായി.

റഷ്യ-യുക്രെയ്ൻ സംഘർഷം തീർക്കാനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നതായും ഇതിന് എല്ലാ സഹകരണവും നൽകാൻ ഇന്ത്യ തയാറാണെന്നും ഭീകരവാദത്തെ ഒന്നിച്ച് നേരിടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, നരേന്ദ്രമോദിയെ അടുത്ത സുഹൃത്തെന്ന് വിശേഷിപ്പിച്ച പുടിൻ ഇന്ത്യ നൽകിയ ഊഷ്മള സ്വീകരണത്തിന് നന്ദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്നും സുരക്ഷ, വ്യാപാരം, സാമ്പത്തിക, സൈനിക മേഖലകളിൽ സഹകരണം ശക്തമാക്കാൻ കരാറുകൾ ഒപ്പിട്ടതായും പുടിൻ അറിയിച്ചു.

വ്യാഴാഴ്ചയാണ് വ്ലാദിമിർ പുടിൻ ഇന്ത്യയിലെത്തിയത്. ഇന്നു രാവിലെ രാഷ്ട്രപതി ഭവനിലെത്തിയ പുടിന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേർന്ന് ആചാരപരമായ വരവേല്പു നല്കിയിരുന്നു. പിന്നീട് രാജ്ഘട്ടിൽ ഗാന്ധി സമാധിയിലെത്തി അദ്ദേഹം പുഷ്പാർച്ചന നടത്തി. വൈകുന്നേരം രാഷ്ട്രപതിയുടെ അത്താഴവിരുന്നിന് ശേഷം രാത്രി ഒമ്പതിന് അദ്ദേഹം റഷ്യയിലേക്ക് മടങ്ങും.

National

ന​രേ​ന്ദ്ര മോ​ദി ഇ​ന്ത്യ​യ്ക്കാ​യാ​ണ് ജീ​വി​ക്കു​ന്ന​ത്: വ്ളാ​ഡി​മ​ർ പു​ടി​ൻ

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ്ര​ശം​സി​ച്ച് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മ​ർ പു​ടി​ൻ. മോ​ദി​യെ പോ​ലൊ​രു നേ​താ​വു​ള്ള​ത് ഇ​ന്ത്യ​യു​ടെ ഭാ​ഗ്യ​മാ​ണെ​ന്ന് പു​ടി​ൻ പ​റ​ഞ്ഞു. സ​മ്മ​ർ​ദ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങു​ന്ന നേ​താ​വ​ല്ല ന​രേ​ന്ദ്ര മോ​ദി​യെ​ന്നും റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ന​രേ​ന്ദ്ര മോ​ദി ഇ​ന്ത്യ​യ്ക്കാ​യാ​ണ് ജീ​വി​ക്കു​ന്ന​ത്. വി​ശ്വ​സി​ക്കാ​നാ​വു​ന്ന ഒ​രു സു​ഹൃ​ത്താ​ണ് മോ​ദി. ഇ​ത് താ​ൻ ഏ​റെ ആ​ത്മാ​ർ​ത്ഥ​ത​യോ​ടെ​യാ​ണ് പ​റ​യു​ന്ന​തെ​ന്നും പു​ടി​ൻ പ​റ​ഞ്ഞു. നി​ന്ന് എ​ണ്ണ ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ ഇ​ന്ത്യ​യ്ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നും അ​ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​മേ​രി​ക്ക ഇ​പ്പോ​ഴും റ​ഷ്യ​യി​ൽ നി​ന്ന് ആ​ണ​വ ഇ​ന്ധ​നം ഇ​റ​ക്കു​മ​തി ചെ​യ്യു​ന്നു​ണ്ട്. ഇ​ന്ത്യ​യ്ക്കും ഇ​തേ അ​വ​കാ​ശ​മു​ണ്ടെ​ന്നും പു​ടി​ൻ ആ​വ​ർ​ത്തി​ച്ചു. ഇ​ര​ട്ട തീ​രു​വ ഉ​ൾ​പ്പെ​ടെ​യു​ള്ള ട്രം​പി​ന്‍റെ തീ​രു​മാ​ന​ങ്ങ​ൾ​ക്ക് പി​ന്നി​ൽ ഉ​പ​ദേ​ശ​ക​ർ ആ​ണെ​ന്നും പു​ടി​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

National

പു​ടി​ൻ ഡ​ൽ​ഹി​യി​ലെ​ത്തി; വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി നേ​രി​ട്ടെ​ത്തി സ്വീ​ക​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ - റ​ഷ്യ വാ​ർ​ഷി​ക ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മ​ർ പു​ടി​ൻ ഡ​ൽ​ഹി​യി​ലെ​ത്തി. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 6.35ന് ​ഡ​ൽ​ഹി​യി​ലെ പാ​ലം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ പു​ടി​നെ സ്വീ​ക​രി​ക്കാ​ൻ പ്രോ​ട്ടോ​ക്കോ​ൾ മ​റി​ക​ട​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നേ​രി​ട്ടെ​ത്തി.

ഇ​രു​കൈ​ക​ളും നീ​ട്ടി ഹ്ര​സ്വ​മാ​യ ആ​ലിം​ഗ​ന​ത്തോ​ടെ​യാ​ണ് പു​ടി​നെ മോ​ദി സ്വീ​ക​രി​ച്ച​ത്. ഇ​രു​വ​രും ഒ​രേ​കാ​റി​ല്‍ ഒ​രു​മി​ച്ചാ​ണ് പു​ടി​ന്‍റെ താ​മ​സ​സ്ഥ​ല​ത്തേ​ക്ക് പോ​യ​ത്. റ​ഷ്യ-​യു​ക്രെ​യ്ന്‍ യു​ദ്ധം ആ​രം​ഭി​ച്ച ശേ​ഷം ന​ട​ക്കു​ന്ന ആ​ദ്യ സ​ന്ദ​ര്‍​ശ​നം കൂ​ടി​യാ​ണി​ത്. പു​ടി​നു​വേ​ണ്ടി ഇ​ന്ന് രാ​ത്രി പ്ര​ധാ​ന​മ​ന്ത്രി അ​ത്താ​ഴ വി​രു​ന്ന് ഒ​രു​ക്കി​യി​ട്ടു​ണ്ട്.

വെ​ള്ളി​യാ​ഴ്ച​യാ​ണ് പു​ടി​ന്‍റെ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. രാ​വി​ലെ 11 ന് ​രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ രാ​ഷ്ട്ര​പ​തി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. തു​ട​ർ​ന്ന് രാ​ജ്ഘ​ട്ടി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച ശേ​ഷം ഹൈ​ദ​രാ​ബാ​ദ് ഹൗ​സി​ലേ​ക്ക് പോ​കും. അ​വി​ടെ​യാ​യി​രി​ക്കും പ്ര​ധാ​ന​പ്പെ​ട്ട ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ ന​ട​ക്കു​ക.

സെ​ൻ​ട്ര​ൽ ബാ​ങ്ക് ഗ​വ​ർ​ണ​ർ എ​ൽ​വി​റ ന​ബി​യു​ള്ളി​ന ഉ​ൾ​പ്പ​ടെ ഒ​മ്പ​ത് കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രും പു​ടി​നൊ​പ്പം ച​ർ​ച്ച​യി​ൽ പ​ങ്കാ​ളി​ക​ളാ​കും. ഒ​ട്ടേ​റെ പ്ര​തി​രോ​ധ, വ്യാ​പാ​ര ക​രാ​റു​ക​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​പ്പു​വ​യ്ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

 

 

International

യൂ​റോ​പ്യ​ൻ ശ​ക്തി​ക​ൾ യു​ദ്ധ​ത്തി​ന്‍റെ പ​ക്ഷ​ത്ത്: വ്ളാ​ദി​മി​ർ പു​ടി​ൻ

ന്യൂ​ഡ​ൽ​ഹി: യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മി​ർ പു​ടി​ൻ. യൂ​റോ​പ്യ​ൻ ശ​ക്തി​ക​ൾ യു​ദ്ധ​ത്തി​ന്‍റെ പ​ക്ഷ​ത്താ​ണെ​ന്ന് പു​ടി​ൻ കു​റ്റ​പ്പെ​ടു​ത്തി. യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ യൂ​റോ​പ്യ​ൻ ശ​ക്തി​ക​ൾ ത​ട​സം നി​ൽ​ക്കു​ന്നു​വെ​ന്ന് പു​ടി​ൻ പ​റ​ഞ്ഞു.

യൂ​റോ​പ്യ​ൻ ശ​ക്തി​ക​ൾ​ക്ക് യു​ദ്ധ​മാ​ണ് വേ​ണ്ട​തെ​ങ്കി​ൽ യു​ദ്ധ​ത്തി​ന് റ​ഷ്യ​യും ത‍​യാ​റാ​ണെ​ന്ന് പു​ടി​ൻ വ്യ​ക്ത​മാ​ക്കി. യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ‌​ഡ് ട്രം​പി​ന്‍റെ ശ്ര​മ​ങ്ങ​ൾ​ക്ക് യൂ​റോ​പ്യ​ൻ ശ​ക്തി​ക​ൾ‌ ത​ട​സം നി​ൽ​ക്കു​ന്നു​വെ​ന്നാ​ണ് പു​ടി​ന്‍റെ പ്ര​ധാ​ന ആ​രോ​പ​ണം.

യൂ​റോ​പ് ത​ങ്ങ​ളു​മാ​യി യു​ദ്ധ​ത്തി​ന് വ​ന്നാ​ൽ പി​ന്നെ ഒ​രു മ​ധ്യ​സ്ഥ ച​ർ​ച്ച​യ്ക്കും അ​വ​സ​രം ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് റ​ഷ്യ​ൻ നി​ല​പാ​ട്. യൂ​റോ​പ് മു​ന്നോ​ട്ടു​വ​ച്ച സ​മാ​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ റ​ഷ്യ​ക്ക് സ്വീ​കാ​ര്യ​മ​ല്ല. എ​ന്നാ​ൽ യു​ക്രൈ​ൻ യു​ദ്ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മേ​രി​ക്ക​യു​മാ​യു​ള്ള ച​ർ​ച്ച ഫ​ല​പ്ര​ദ​മെ​ന്ന് റ​ഷ്യ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Kerala

പു​ടി​ന്‍റെ ഇ​ന്ത്യ സ​ന്ദ​ർ​ശ​നം; ആ​യു​ധ​ക​രാ​റു​ക​ൾ ഉ​ണ്ടാ​കി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്

ന്യൂ​ഡ​ൽ​ഹി : റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ന്‍റെ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ആ​യു​ധ ക​രാ​റു​ക​ൾ ഉ​ണ്ടാ​വി​ല്ലെ​ന്ന് സൂ​ച​ന. വാ​ർ​ഷി​ക ഉ​ച്ച​കോ​ടി​യി​ൽ ക​രാ​റു​ക​ളി​ൽ ഒ​പ്പി​ടാ​റി​ല്ലെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. സു​ഖോ​യ് 57, എ​സ് 400 എ​ന്നി​വ​യി​ൽ ച​ർ​ച്ച ന​ട​ക്കു​മെ​ന്ന് റ​ഷ്യ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

റ​ഷ്യ​യി​ൽ നി​ന്ന് എ​ണ്ണ ഇ​റ​ക്കു​മ​തി തീ​രു​മാ​നി​ക്കു​ന്ന​ത് ക​മ്പ​നി​ക​ൾ ആ​ണെ​ന്നി​രി​ക്കെ ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ച​ർ​ച്ച​യു​ണ്ടാ​വി​ല്ല. റ​ഷ്യ​യി​ൽ നി​ന്ന് കൂ​ടു​ത​ൽ രാ​സ​വ​ളം ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ട്. കൂ​ടം​കു​ള​ത്തെ എ​ല്ലാ റി​യാ​ക്ട​റു​ക​ളും പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ൽ ച​ർ​ച്ച ന​ട​ക്കും.

റ​ഷ്യ​ൻ സേ​ന​യി​ൽ റി​ക്രൂ​ട്ട് ചെ​യ്ത എ​ല്ലാ​വ​രെ​യും തി​രി​ച്ച​യ​ക്കാ​മെ​ന്ന് റ​ഷ്യ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം പു​ടി​ൻ ഡ​ൽ​ഹി​യി​ലെ​ത്തും.

International

എ​ണ്ണ ഇ​റ​ക്കു​മ​തി തു​ട​രു​മെ​ന്ന് മോ​ദി, സ​ഹ​ക​ര​ണം തു​ട​രു​മെ​ന്ന് പു​ടി​ൻ; നി​ര്‍​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച പൂ​ര്‍​ത്തി​യാ​യി

ടി​യാ​ൻ​ജി​ൻ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് പു​ടി​നും ത​മ്മി​ലു​ള്ള നി​ർ​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച പൂ​ർ​ത്തി​യാ​യി. ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ട ച​ർ​ച്ച​യ്ക്കു ശേ​ഷം ഊ​ര്‍​ജ രം​ഗ​ത്തെ സ​ഹ​ക​ര​ണം തു​ട​രു​മെ​ന്ന് ഇ​ന്ത്യ​യും റ​ഷ്യ​യും സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഭീ​ഷ​ണി അ​വ​ഗ​ണി​ച്ച് റ​ഷ്യ​യി​ൽ നി​ന്ന് എ​ണ്ണ ഇ​റ​ക്കു​മ​തി തു​ട​രു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പു​ടി​നെ അ​റി​യി​ച്ചു. റ​ഷ്യ​യു​മാ​യു​ള്ള​ത് ദീ​ർ​ഘ​കാ​ല ബ​ന്ധ​മാ​ണെ​ന്നും പു​ടി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇ​ന്ത്യ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. യു​ക്രെ​യി​ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള വ​ഴി​ക​ൾ തേ​ട​ണ​മെ​ന്നും മോ​ദി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ന​രേ​ന്ദ്ര മോ​ദി​യെ അ​ടു​ത്ത സു​ഹൃ​ത്തെ​ന്ന് വി​ശേ​ഷി​പ്പി​ച്ച പു​ടി​ൻ റ​ഷ്യ -ഇ​ന്ത്യ ബ​ന്ധം ഏ​റെ ആ​ഴ​ത്തി​ലു​ള്ള​താ​ണെ​ന്നും ഇ​ന്ന​ത്തെ കൂ​ടി​ക്കാ​ഴ്ച​യോ​ടെ ഇ​ത് മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

ഉ​ച്ച​കോ​ടി​യു​ടെ വേ​ദി​യി​ൽ ക​ണ്ടു​മു​ട്ടി​യ​പ്പോ​ൾ പ​ര​സ്പ​രം ആ​ലിം​ഗ​നം ചെ​യ്താ​ണ് ഇ​രു നേ​താ​ക്ക​ളും അ​ഭി​വാ​ദ​നം ചെ​യ്ത​ത്. പി​ന്നീ​ട് ഇ​രു​വ​രും ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗി​ന്‍റെ അ​ടു​ത്തെ​ത്തി ഹ്ര​സ്വ​ച​ർ​ച്ച ന​ട​ത്തി. ഉ​ച്ച​കോ​ടി​യു​ടെ ഫോ​ട്ടോ സെ​ഷ​നു​ശേ​ഷം ഒ​രി​ക്ക​ൽ കൂ​ടി നേ​താ​ക്ക​ൾ ക​ണ്ടു. തു​ട​ർ​ന്ന് ഒ​രേ കാ​റി​ലാ​ണ് ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച​യു​ടെ വേ​ദി​യി​ലെ​ത്തി​യ​ത്. ഈ ​ചി​ത്ര​വും മോ​ദി ട്വീ​റ്റ് ചെ​യ്തു.

Latest News

Corehub Up